Share this post കൃഷ്ണപുരം ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. അയല്‍ക്കാരാണെങ്കിലും ബദ്ധ ശത്രുക്കളാണ് ഇരു കൂട്ടരും എന്നത് സിനിമ കണ്ട എല്ലാവര്‍ക്കും അറിയാമല്ലോ. കല്യാണങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ സഹകരിക്കില്ലെന്നതോ പോട്ടെ, എവിടെയെങ്കിലും വച്ച് പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെ കടിച്ചു കീറുകയും ചെയ്യും. ഒരു മതില്‍ക്കെട്ടിനപ്പുറത്തുള്ള എതിരാളികളെ നോക്കി ഉച്ചത്തില്‍ ചീത്ത വിളിക്കുന്നതും കൊഞ്ഞനം കുത്തുന്നതുമൊക്കെ ഈ തറവാടികളുടെ പതിവാണ്. അതിനായി അവര്‍ പ്രത്യേക ദിവസക്കൂലിക്കാരെ വച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഇത്രയും പറഞ്ഞെങ്കിലും അവരുടെ കുടിപ്പകയുടെ കാരണം പറഞ്ഞില്ലല്ലോ എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. മറ്റ് പലരെയും പോലെ അതിന്‍റെ കാരണം എന്താണെന്ന് എനിക്കും അറിയില്ല. അടിസ്ഥാനപരമായി വലതുപക്ഷ അനുഭാവികളാണ് കിഴക്കേടത്തുകാര്‍. എന്നാല്‍ പുത്തേഴത്തുകാര്‍ നേരെ തിരിച്ചും. കമ്മ്യുണിസ്റ്റുകാര്‍. ഒരു പക്ഷെ ആശയപരമായ ഭിന്നതയായിരിക്കാം അവരുടെ ശത്രുതയുടെ കാരണം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഭരണം മാറുന്നതനുസരിച്ച് തറവാടുകളുടെ ശുക്രദശയും …
Read More