Share this post നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്‍റെ സുവിശേഷങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം വേറിട്ട വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരന്‍റെ എല്ലാ നിഷ്ക്കളങ്കതയും നിറഞ്ഞ ശിവസുബ്രമണ്യ ഹരിരാമചന്ദ്രന്‍റെ കഥ പറഞ്ഞുകൊണ്ടാണ് സത്യന്‍ അന്തിക്കാട് തുടങ്ങിയത്. പേടിത്തൊണ്ടനും നാണം കുണുങ്ങിയുമൊക്കെയാണ് കുറുക്കന്‍റെ കല്യാണത്തില്‍ സുകുമാരന്‍ അവതരിപ്പിച്ച നായക കഥാപാത്രം. അച്ഛന്‍റെ തന്‍പ്രമാണിത്വം സഹിക്കാനാവാതെ അയാള്‍ അടുത്ത പട്ടണത്തിലേക്ക് പലായനം ചെയ്യുകയാണ്. കുട്ടിക്കാലം മുതല്‍ വളര്‍ത്തിയെടുത്ത ജീവിത രീതികളില്‍ നിന്ന് പുറത്തു കടക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും ശിവ സുബ്രമണ്യന്‍ അതില്‍ പരാജയപ്പെടുന്നു. സുകുമാരന്‍ വ്യത്യസ്ഥ ഭാവങ്ങളോടെ …
Read More